23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 21, 2024
September 11, 2024
August 21, 2024
June 15, 2024
April 5, 2024
December 9, 2023
October 29, 2023
October 16, 2023

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് അറുപത്തി ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 5, 2024 12:21 pm

ഏഷ്യയില്‍ ആദ്യമായി ബാലറ്റ് യുദ്ധത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയിട്ട് ഇന്ന് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.ആ ചരിത്ര ദിനത്തിന് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ തന്നെ ‘57ലെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ തിരഞ്ഞെടുപ്പിലെ വിജയം കേരളത്തിൽ സിപിഐയ്ക്ക് നേടാനായത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം രാജ്യം മുഴുവനും വാർത്തയായി. 126 നിയമസഭാ മണ്ഡലങ്ങളിൽ 60 ഇടത്തും പാർട്ടി വിജയിച്ചു.

ചരിത്രമായി മാറുകയായിരുന്നു ആ വിജയം. ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കൂടിയായിരുന്നു കേരളത്തിൽ 1957ൽ രൂപീകരിക്കപ്പെട്ട സർക്കാർ. ഏപ്രിൽ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞയെടുക്കുന്ന സമയത്ത് ലോകം മുഴുവനും ആ കാഴ്ച കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകൾക്ക് ഒരു സംസ്ഥാനത്ത് ഭരണം ലഭിക്കുന്നതിൽ അന്ന് അമേരിക്ക അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ മുന്നിൽക്കണ്ടുള്ള വികസന ക്ഷേമ പദ്ധതികൾക്കെല്ലാം തുടക്കം കുറിച്ചത്‌ 1957ലെ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാരായിരുന്നു. പിന്നീടു വന്ന ഇടതുപക്ഷ സർക്കാരുകളെല്ലാം പിന്തുടർന്നത്‌ ആ പാതയാണ്‌. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആദ്യ കമ്യൂണിസ്റ്റ് പാർടി നേതൃത്വ സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്ന്‌ 67 വർഷം തികയുന്നു. ഫെഡറൽ തത്വങ്ങളിലൂന്നി കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ബദൽനയങ്ങൾക്ക്‌ തുടക്കമിടുന്നത്‌ ആ സർക്കാരാണ്‌.

1957 ഏപ്രിൽ അഞ്ചിന് ഇ എം എസ് മുഖ്യമന്ത്രിയായി പതിനൊന്നംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.സമസ്‌തമേഖലകളിലും സർവതോമുഖമായ പുരോഗതി കൈവരിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇ എം എസ് മന്ത്രിസഭ പ്രവർത്തനം ആരംഭിച്ചത്. ഒട്ടേറെ പരിപാടികൾക്ക്‌ തുടക്കം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ക്രമസമാധാന, ആരോഗ്യ, വ്യാവസായിക, കാർഷിക മേഖലകളിൽ ആ സർക്കാർ കൊണ്ടുവന്ന വികസനം സമാനതകളില്ലാത്തതാണ്. കേരളം ഇന്ന് മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ലോകത്തിനുതന്നെയും മാതൃകയായതിന്റെ തുടക്കം ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നാണ്.കുടിയൊഴിപ്പിക്കൽ തടയൽ ഓർഡിനൻസും കേരള കുടിയൊഴിക്കൽ നിരോധന നിയമവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഫ്യൂഡല്‍ വിരുദ്ധ നടപടികള്‍ക്ക് ആക്കം കൂട്ടു. കൃഷിക്കാരനെ കൃഷിഭൂമിയുടെ ഉടമയാക്കുകയെന്നത് പ്രാഥമിക ലക്ഷ്യമായിരുന്നു. പക്ഷേ, പ്രബലരായ ഭൂവുടമകൾ എതിർത്തു അവര്‍ക്ക് വേണ്ട പിന്തുണ കോൺഗ്രസ് നല്‍കി.പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് മന്ത്രിസഭ പരമാവധി പരിശ്രമിച്ചു.ബാലറ്റ് പേപ്പറിലൂടെ ലോകത്ത് തന്നെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് സാമൂഹ്യ‑രാഷ്ട്രീയ രംഗത്ത് സംഭവിച്ച അത്ഭുതമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഒട്ടേറെ വിപ്ലകരമായ പദ്ധതികള്‍ക്ക് തുടക്കമിട്ട ഇഎംഎസ് സര്‍ക്കാരിന് പക്ഷെ 28 മാസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.പാര്‍ട്ടിയുടെ ജനകീയ സമരങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റവും ഈ വിജയം സാധ്യമാക്കി.സ്വാതന്ത്ര്യ സമരത്തിനൊപ്പം കേരളത്തില്‍ അരങ്ങേറിയ തൊഴിലാളി സമരങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായിരുന്നു കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കേരളത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. 

കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ ഇല്ലാതാക്കൽ, അഴിമതി നിര്‍മാര്‍ജനം തുടങ്ങി വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍. കോണ്‍ഗ്രസിന് ബദലായി ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കണ്ടു.തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയെന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയത് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ അനുഭവമായിരുന്നു.സി. അച്യുതമേനോന്‍, പ്രൊഫ. ജോസഫ് മുണ്ടശേരി, വി ആര്‍ കൃഷ്ണയ്യര്‍, കെ ആര്‍ ഗൗരിഅമ്മ, ടി വി തോമസ്, തുടങ്ങിയ പ്രകിഭാധന്‍മാര്‍ മന്ത്രിമാര്‍. ആര്‍ . ശങ്കരനാരായണന്‍ തമ്പി സ്പീക്കര്‍ 

കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, വിദ്യാഭ്യാസ ബില്‍, കാര്‍ഷിക ബന്ധ ബില്‍, വ്യവസായ ബന്ധ ബില്‍, ആരോഗ്യരംഗത്തെയും പൊതുവിതരണ രംഗത്തെയും ഇടപെടലുകള്‍.വിപ്ലവകരവും ജനക്ഷേമകരവുമായ ഭരണനടപടികള്‍ .കൃഷിക്കാരനെ കൃഷിഭൂമിയുടെ ഉടമയാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമായിരുന്നു. എന്നാല്‍ വലിയ ഭൂഉടമകല്‍ എതിര്‍പ്പുമായി രംഗത്തു വന്നു. കോണ്‍ഗ്രസ് കേന്ദ്ര ഭരണത്തെ അതിനായീ ദുരുപയോഗം ചെയ്തു.ഇ എം എസ്‌ സർക്കാരിനെതിരെ ജാതിമത സാമുദായിക ശക്തികൾ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രക്ഷോഭം അഴിച്ചുവിട്ടു.അധികാരത്തിലെത്തി 6 ദിവസങ്ങൾക്കുള്ളിൽ ഇഎംഎസ് സർക്കാർ ( ഏപ്രില്‍11ന്) കാഴ്ചപ്പാടിലേക്കുള്ള ആദ്യ പടി വച്ചിരുന്നു. അത് ഭൂപരിഷ്കരണ ബില്ലായിരുന്നു. ആദ്യം ഒരു ഓർഡിനൻസായി അവതരിപ്പിച്ചു, പിന്നീട് നിയമമാക്കി. താമസിക്കുന്ന സ്ഥലത്ത് നിന്നും ആരെയും പുറത്തതാക്കാൻ അനുവദിക്കില്ലെന്നും, അവര്‍ക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നും പറയുന്നതായിരുന്നു നിയമം.

ആദ്യ മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന, മുൻസുപ്രീംകോടതി ജഡ്ജ് വിആർ കൃഷ്ണയ്യർ പറയുന്നു. ഒരുപാട് തൊഴിലാളി സമരങ്ങളുടെ ചരിത്രവും കൂടി ചേരുന്നതാണ് ഭൂപരിഷ്കരണ നിയമമെന്നും വി ആർ കൃഷ്ണയ്യർ അഭിപ്രായപ്പെട്ടിരുന്നു.പിന്നീട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കരണ ബില്ല, ഭൂപരിഷ്കരണത്തിനൊപ്പം ഇതുംകൂടിയയായപ്പോൾ കോൺഗ്രസും വിവിധ സമുദായ സംഘടനകള്‍ ഉൾപ്പെടെ ചേർന്നു വിമോചന സമരം അസൂത്രണം ചെയ്തു. വിമോചനസമരം ശക്തമായി, സമരത്തിന്റെ സ്വഭാവം മാറി. അതൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭമായി മാറി. പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ 1959 ജൂലൈ 31ന് ആദ്യകമ്മ്യൂണിസ്റ്റ് സർക്കാർ പിരിച്ചുവിടുന്നതിലേക്കാണ് നയിച്ചത്. രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു. ജനാധിപത്യത്തിലെ കറുത്ത ഏടായി മാറി.

1957ലെ കമ്മ്യൂണിസ്ററ് സർക്കാർ ആവിഷ്കരിച്ച ഭരണപരിഷ്കരണങ്ങൾ ആധുനിക കേരളത്തിന്‌ അടിത്തറ പാകി. വർധിച്ച ഭൂരിപക്ഷത്തോടെ തുടർഭരണം നേടിയ എൽഡിഎഫ്‌ സർക്കാരും രാജ്യത്തിനാകെ മാതൃകയാകുന്ന ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. 

eng­lish summary:
Today marks six­ty-sev­en years since the first com­mu­nist gov­ern­ment came to pow­er in Kerala

you may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.