23 January 2026, Friday

Related news

January 15, 2026
January 8, 2026
December 29, 2025
December 29, 2025
December 27, 2025
December 23, 2025
December 4, 2025
December 2, 2025
December 1, 2025
November 24, 2025

ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

Janayugom Webdesk
തിരുവനന്തപുരം
January 15, 2026 10:08 am

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ തൈപ്പൊങ്കല്‍ പ്രമാണിച്ച് പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അതിർത്തി പങ്കിടുന്ന കേരളത്തിലും അവധി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചത്.

വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷത്തിലാണ് തമിഴ് ജനത. രാവിലെ മുതൽ തന്നെ ഓരോ വീടുകളിലും പൊങ്കൽ സമർപ്പണം നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ പൊങ്കൽ സമർപ്പണവും സംഘടിപ്പിച്ചിരുന്നു. ഒരു വർഷത്തെ കാർഷിക സമൃദ്ധിയ്ക്ക് പ്രകൃതിയ്ക്കും സൂര്യനും നന്ദി പറയുകയാണ് പൊങ്കൽ സമർപ്പണത്തിലൂടെ തമിഴ് ജനത ചെയ്യുന്നത്. തൈമാസത്തിലെ ആദ്യദിനമാണ് തൈപ്പൊങ്കൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.