20 May 2024, Monday

Related news

May 20, 2024
May 19, 2024
May 19, 2024
May 18, 2024
May 12, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024

രാജ്യത്ത് ഇന്ന് 40,120 കോവിഡ് രോഗികള്‍; 585 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2021 10:58 am

രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. പുതുതായി 40,120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആയി. 

ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,30,254 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,31,574 ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ 52,95,82,956 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:Today there are 40,120 covid patients in the coun­try; 585 deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.