19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 28, 2024
March 13, 2024
December 6, 2023
September 4, 2023
April 1, 2023
February 24, 2023
February 15, 2023
January 7, 2023
December 11, 2022
December 1, 2022

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കൈക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊ ലപ്പെടുത്തിയ ശേഷം അമ്മയെ ബലാ ത്സം​ഗം ചെയ്തു

Janayugom Webdesk
മുംബൈ
December 11, 2022 6:32 pm

കൈക്കുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊ ലപ്പെടുത്തിയ ശേഷം അമ്മയെ ബലാ ത്സം​ഗം ചെയ്തു. മഹാരാഷ്ട്രയിൽ പാർഘർ ജില്ലയിലെ മുംബൈ–അഹമ്മദാബാദ് ഹൈവേയിൽ ഡിസംബര്‍ 10നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് യുവതിയെ ബലാത്സം​ഗം ചെയ്തത്.

10 മാസം പ്രായമായ മകള്‍ക്കൊപ്പം പെൽഹാർ എന്ന സ്ഥലത്തുനിന്ന് പോഷറിലേക്കു ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാല്‍ പിന്നീട് ഡ്രൈവറും ഒപ്പം യാത്ര ചെയ്തിരുന്നവരും ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇതിനെ എതിർത്തതോടെ കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് പീ ഡനത്തിനു ശേഷം യുവതിയെയും വാഹനത്തിൽനിന്ന് തള്ളിയിട്ടു. ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.

Eng­lish Sum­ma­ry : Tod­dler dies after thrown away from cab, moth­er molested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.