8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2024
December 6, 2023
September 4, 2023
April 1, 2023
February 24, 2023
February 15, 2023
January 7, 2023
December 11, 2022
December 1, 2022
June 7, 2022

വനിതാ ജയിലിന് മുന്നില്‍ പാറാവുനിന്ന പൊലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

web desk
മുംബൈ
February 24, 2023 11:22 am

മുംബൈയിലെ ബൈക്കുള വനിതാ ജയിലിന് പുറത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ശ്യാം വർഗഡെ (48) എന്ന കോൺസ്റ്റബിളാണ് മരിച്ചത്. വെടിയേറ്റ ഉടൻ തന്നെ ഇയാളെ നായർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിലെ നാഗ്പാഡ പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ഇയാൾ സ്വയം വെടിയുതിർത്തതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രാത്രി 8.20 ഓടെയാണ് വർഗഡെ സ്വയം വെടിയുതിർത്തത്. ടാഡിയോ ലോക്കൽ ആം യൂണിറ്റ് ‑2 ലെ കോണ്‍സ്റ്റബിളാണ് മരിച്ച ശ്യാം. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sam­mury: An on-duty police con­sta­ble shot death him­self out­side a jail in Byculla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.