21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026

കുമ്പളയിലെ ടോള്‍ പിരിവ്; സമരം നടത്തിയ മഞ്ചേശ്വരം എംഎല്‍എ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു

Janayugom Webdesk
കാസര്‍കോട്
January 15, 2026 12:13 pm

ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കുമ്പള ടോള്‍പ്ലാസയ്ക്ക് സമീപം സമരം നടത്തുകയായിരുന്ന എംഎല്‍എ യുള്‍പ്പെടയുള്ളവരെ 11 മണിയോടെയാണ് ഡിവൈഎസ് പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. എംഎല്‍എയെ കാസർകോട് എ ആര്‍ ക്യാമ്പിലേക്കും മറ്റുള്ളവരെ കുമ്പള പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. അറസ്റ്റിനു ശേഷം ടോള്‍ പ്ലാസയ്ക്ക് സമീപത്ത് കെട്ടിയ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി, സമരം നിര്‍ത്തില്ലെന്നും സമര സമിതി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. എ കെ എം അഷ്റഫ് എൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ബുധനാഴ്ച രാത്രി ഡിവൈഎഫ്ഐ, മുസ്ലിം യൂത്ത് ലീഗ്, പ്രകടനങ്ങൾ എത്തിയതോടെ സംഘർഷം ഉടലെടുത്തിരുന്നു. സംഘർഷത്തിൽ ടോൾ ബൂത്തിലെ ക്യാമറയും ഗേറ്റും അടിച്ചുപൊളിച്ചു. വാഹനങ്ങൾ തടയുന്ന ടോൾ ബൂത്തിലെ ഹാൻഡിലുകൾ അക്രമത്തിൽ തകർന്നു. സ്കാനറുകളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ചു. ടോൾ ബൂത്ത് പരിസരത്ത് 2000ത്തോളം പേരാണ് രാത്രി തടിച്ചുകൂടിയത്. 

ടോൾ പിരിവു സംബന്ധിച്ച് ബുനാഴ്ച വൈകീട്ട് കളക്ടറേറ്റിൽ എംഎൽഎമാരുടെയും ദേശീയപാത അധികൃതരുടെയും യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്നെങ്കിലും തീരുമാനമെടുക്കാൻ ആവാതെ പിരിയുകയായിരുന്നു. അതേസമയം നിയമസഭാ സമ്മേളന സമയത്ത് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ബുധനാഴ്ച രാത്രി സമരവുമായി ഉണ്ടായ അക്രമ സംഭവങ്ങള്‍ പൊലീസ് ഗൗരവ്വത്തോടെയാണ് കാണുന്നത്. പകല്‍ സമയത്ത് സമരം സമാധാനപരവും രാത്രിയില്‍ അക്രമാസക്തമാവുകയും ചെയ്യുന്നതാണ് പൊലീസിന് തലവേദനയുണ്ടാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതിനായി എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത് നീക്കിയത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.