19 December 2024, Thursday
KSFE Galaxy Chits Banner 2

പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഫലപ്രദം, 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യും: കൃഷിമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 3:46 pm

സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധന സമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യം .സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും. വില വര്‍ധനവ് പിടിച്ചുനിര്‍ത്താനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കുള്ളില്‍ കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു. 

തെങ്കാശിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു. തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കാനും സര്‍ക്കാര്‍ ശ്രമമുണ്ട്.
eng­lish summary;Tomatoes will be dis­trib­uted at Rs 50, says Agri­cul­ture Minister
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.