24 January 2026, Saturday

Related news

January 24, 2026
January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026

മധ്യപ്രദേശില്‍ പന്തം കൊളുത്തി പ്രകടനം; തീ പടര്‍ന്നു, 30 പേര്‍ക്ക് പൊള്ളലേറ്റു

Janayugom Webdesk
ഭോപ്പാല്‍
November 29, 2024 3:04 pm

മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ ടവറില്‍ പ്രകടനം അവസാനിക്കാറായപ്പോഴാണ് സംഭവമെന്ന് ഖാന്‍ഡ്വാ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ റായി പറഞ്ഞു.

പന്തങ്ങള്‍ തലതിരിച്ച് വെള്ളം നിറഞ്ഞ വലിയ കണ്ടയ്‌നെറില്‍ മുക്കി അണയ്ക്കുന്നതിനിടയില്‍ തീയാളി പടരുകയായിരുന്നു. ഇതിനിടയില്‍പ്പെട്ടാണ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ 18 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. ബാക്കിയുള്ള 12 പേര്‍ അപകടനില തരണം ചെയ്തു. 2009 നവംബര്‍ 28ന് നിരോധിത സംഘടനയായ സിമി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സീതാറാം ബാതാം ഉള്‍പ്പെടെയുള്ള മൂന്നു പേരുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും നടത്തുന്നതാണീ പ്രകടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.