ജപ്പാനിലെ ഹൊക്കാഡിയോ ദ്വീപില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു. 16 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഷിറെറ്റോക്കോ പെനിൻസുലയോട് ചേര്‍ന്നുള്ള കഷുനി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.
രണ്ട് കുട്ടികളും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 26 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഏഴ് പുരുഷന്‍മാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും ശക്തമായ അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാല്‍ ബോട്ടുകള്‍ നിയന്ത്രിക്കിനാല്‍ ബുദ്ധിമുട്ടാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബോട്ട് ഓപ്പറേറ്റകര്‍ക്കെതിരെ ഗതാഗത മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ രണ്ട് തവണ ഈ ഓപ്പറേറ്റര്‍ ഓടിച്ചിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോശം കാലവസ്ഥ നിലനില്‍ക്കേ വിനോദസഞ്ചാരികളെ അനുവദിച്ച സാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആറ് പട്രോളിങ് ബോട്ടുകളും നിരവധി വിമാനങ്ങളും മുങ്ങൽ വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
English summary;Tourist boat capsizes in Japan, 10 dead
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.