26 December 2025, Friday

Related news

October 8, 2025
April 30, 2025
November 11, 2024
April 22, 2024
March 6, 2024
March 5, 2024
January 20, 2024
January 10, 2024
October 1, 2023
September 28, 2023

കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു

Janayugom Webdesk
കോഴിക്കോട്
January 20, 2024 9:33 pm

കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. എറണാകുളം സ്വദേശികളായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ഇന്ന്  രണ്ടരയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോത്തിന്റെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ താഴെ വീണാണ് ആൻ മരിയയ്ക്ക് പരിക്കേറ്റത്. ഇവർ ഡാമിന് സമീപമുള്ള പാർക്കിൽ വിശ്രമിക്കവെ തൊട്ടടുത്ത വനത്തിൽ നിന്ന് കാട്ടുപോത്ത്  ഓടിയെത്തുകയായിരുന്നു. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തി മൂലം ഓടാനാവാതെ ഇരുന്നവരെയാണ് പോത്ത് കുത്തി വീഴ്ത്തിയത്.
കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ ശേഷം ഡാം പരിസരം കാണാനായി എത്തിയതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം രാത്രി മുതൽ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കക്കയം മേഖലയിൽ അടുത്ത കാലത്തായി വന്യ മൃഗശല്യം രൂക്ഷമാണ്.

Eng­lish Sum­ma­ry: tourists attacked by wild buffalo
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.