4 December 2024, Wednesday
KSFE Galaxy Chits Banner 2

ജോര്‍ദാനില്‍ വിഷവാതക ദുരന്തം: 13 മരണം

Janayugom Webdesk
June 28, 2022 9:56 pm

ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ 13 മരണം. 250ലേറെ പേര്‍ക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്നു വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കപ്പലിലേക്ക് കയറ്റുന്നതിനിടെ കണ്ടെയ്നര്‍ ക്രെയ്നില്‍ നിന്ന് താഴേക്ക് വീഴുന്നതും മഞ്ഞനിറത്തിലുള്ള വാതകം പരക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ കഴിയും.
ഉച്ചയ്ക്ക് ശേഷം 2.15 ഓടെയാണ് വാതകചോര്‍ച്ചയുണ്ടായത്. ക്ലോറിന്‍ വാതകമാണ് പുറത്തേയ്ക്ക് വന്നതെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 123 പേര്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അഖാബ തുറമുഖത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പ്രധാനമന്ത്രി ബിഷെര്‍ അല്‍ ഖാസ്വനേഹ് പറഞ്ഞു.
അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റർ അകലെയാണ്. ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Tox­ic gas dis­as­ter in Jor­dan: 13 dead

You may like this video also

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.