തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ ക്ലോറിന്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് അപകടം. കെമിക്കല്‍ ഫാക്ടറി ഉടമ മരിച്ചു. അബോധാവസ്ഥയിലായ 13 പേരെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധര്‍ കെമിക്കല്‍സ് ഉടമ നടുപാളയം ദാമോദരനാണ്(47) വിഷവാതകം ശ്വസിച്ച് സംഭവ സ്ഥലത്തുതന്നെ മരിച്ചത്.
സിത്തോടിന് സമീപം ബ്ലീച്ചിങ് പൗഡര്‍ നിര്‍മാണ യൂണിറ്റില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ക്ലോറിന്‍ വാതക പൈപ്പില്‍ നിന്ന് ചോര്‍ച്ച ഉണ്ടായത്. അഗ്‌നി ശമന വിഭാഗവും പൊലീസുമെത്തി വിദഗ്ധരെ ഉപയോഗിച്ച് ചോര്‍ച്ച തടയുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
english summary;Toxic gas leak at a chemical factory in Tamil Nadu
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.