
കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജനുവരി 10,11 ദിവസങ്ങളിലായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴ് മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് ക്രമീകരണം. ശനി രാത്രി ഏഴ് മുതൽ 11.30 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്‌റ്റ് ഹൗസ് റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
ഞായർ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്‌ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്‌ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്‌ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജംക്‌ഷൻ, മോഡൽ സ്‌കൂൾ ജംക്‌ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.