
രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിംഗ് ലൈസൻസുകൾക്ക് പരമാവധി മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യും. താൽക്കാലികമായി റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് പുതിയ നിയമനിർമ്മാണം കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. കോടതി, ലൈസൻസിംഗ് അതോറിറ്റി അല്ലെങ്കിൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ബോർഡ് ഉത്തരവിട്ട സസ്‌പെൻഷൻ സമയത്ത് വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിർഹം പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കഴിച്ച് വാഹനമോടിക്കുക, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുക, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, വാഹനം നിർത്താനുള്ള പൊലീസ് ഉത്തരവുകൾ ലംഘിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതൊരു ഡ്രൈവറെയും അറസ്റ്റ് ചെയ്യാൻ നിയമം അധികാരം നൽകുന്നുണ്ട്.
സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ, ഉത്തരവാദിത്തം, എല്ലാ റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പുതുക്കിയ നിയമ ചട്ടക്കൂട് വഴി ശക്തിപ്പെടുത്തുന്നത്. എന്നിരുന്നാലും, ശിക്ഷിക്കപ്പെട്ട തീയതിക്ക് ആറ് മാസത്തിന് ശേഷം നിയന്ത്രണം നീക്കാൻ ലൈസൻസ് നേടുന്നതിൽ നിന്ന് അയോഗ്യതയുള്ള വ്യക്തികൾക്ക് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.