കോയമ്പത്തൂരിന് സമീപം ട്രെയിന്‍ തട്ടി കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. നവക്കരയിലാണ് അപകടമുണ്ടായത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനയുമാണ് ചരിഞ്ഞത്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വാളയാറിൽ നിന്ന് പത്തുകിലോമീറ്റർ അകലെ നവക്കര മരപ്പാലത്തിന് സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. പാലം മുറിച്ചു കടക്കുന്നതിനിടെയാണ് പിടിയാനയും രണ്ട് കുട്ടിയാനയും ട്രെയിനിടിച്ചത്. പാലക്കാട് വഴി കടന്നുപോയ മംഗലാപുരം ചെന്നൈ ട്രെയിനാണ് ആനകളെ ഇടിച്ചത്.
ട്രാക്കില്‍ നില്‍ക്കുന്ന ആനകളെ രാത്രയായത് കൊണ്ട് കാണാന്‍ സാധിച്ചില്ലെന്ന് വിവരം.അതേസമയം പാലം തെറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മണിക്കൂറുകളോളമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ട്രാക്കില്‍ നിന്ന് ആനയുടെ ജഡം മാറ്റിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം വീണ്ടും പുനഃസ്ഥാപിച്ചത്. സ്ഥലത്ത് കേരള – തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആർപിഎഫും എത്തി.
ENGLISH SUMMARY:Train hits three elephant
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.