23 January 2026, Friday

Related news

January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025

അവസാനിക്കാതെ ട്രെയിൻ അട്ടിമറി ശ്രമങ്ങള്‍; യുപിയിലെ ട്രാക്കില്‍ ഇത്തവണ കണ്ടെത്തിയത് സിലിണ്ടര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2024 11:00 am

രാജ്യത്ത് ട്രെയിൻ അട്ടിമറി ശ്രമങ്ങള്‍ വീണ്ടും. ഉത്തർപ്രദേശിലെ കാൺപൂരിൽ റയിൽവേ ട്രാക്കിൽ വീണ്ടും സംശയാസ്പദമായ വസ്തു കണ്ടെത്തി. ചുവന്ന സിലിണ്ടറാണ് ട്രാക്കില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രാക്കില്‍ ഒരു വസ്തു കിടക്കുന്നതായി പുഷ്പക് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ശ്രദ്ധിക്കുകയും കൃത്യസമയത്ത് ട്രെയിൻ നിര്‍ത്തുകയും ചെയ്തത് വൻ അപകടം ഒഴിവാക്കിയെന്ന് പൊലീസ് പറഞ്ഞു.

മുംബൈ-ലഖ്‌നൗ ട്രെയിൻ ഗോവിന്ദ്പുരി സ്‌റ്റേഷനു സമീപത്ത് എത്തിയപ്പോഴാണ് ഇന്നലെ വൈകിട്ട് 4.15ന് പാളത്തിൽ അഗ്നി സുരക്ഷാ സിലിണ്ടർ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തീവണ്ടിയുടെ വേഗത കുറവായിരുന്നതും ദുരന്തം ഒഴിവാക്കാൻ സഹായിച്ചതായും ലോക്കോ പൈലറ്റ് പറഞ്ഞു. 

ബന്ദ‑മഹോബ റെയിൽവേ ട്രാക്കിൽ മൈല്‍ക്കുറ്റി കണ്ടതും ആശങ്കയ്ക്കിടയാക്കിയിരുന്നു. ട്രെയിൻ അട്ടിമറിയെന്ന് സംശയിക്കാവുന്നതരത്തിലുള്ള നിരവധി സംഭവങ്ങള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ ആശങ്ക വര്‍ധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.