3 March 2026, Tuesday

Related news

February 28, 2026
February 28, 2026
February 6, 2026
February 5, 2026
January 24, 2026
January 22, 2026
December 31, 2025
December 29, 2025
December 29, 2025
December 26, 2025

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം

Janayugom Webdesk
കൊല്‍ക്കത്ത
June 17, 2024 11:03 am

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് മരണം. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി പോയി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുഡ്‌സ് ട്രെയിനിന്റെ രണ്ടുകോച്ചുകളും പാളം തെറ്റി. ഒരേ പാളത്തിലൂടെ രണ്ട് ട്രെയിനുകള്‍ എങ്ങനെയെത്തിയന്ന കാര്യം വ്യക്തമല്ല. രാവിലെയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥരെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും സ്ഥലത്ത് എത്തി. 

Eng­lish Summary:Trains col­lide in West Ben­gal; Five deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.