22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

വനിത കായിക ഇനങ്ങളില്‍ ട്രാന്‍സ് വ്യക്തികള്‍ പങ്കെടുക്കേണ്ട : ഉത്തരവുമായി ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
February 6, 2025 10:35 am

വീണ്ടും വിവാദ ഉത്തരവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വനിതകളുടെ കായിക ഇനങ്ങളില്‍ പങ്കെുടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ടവരെ ഒഴിവാക്കി. ഇതിനായുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.വനിത കായിക താരങ്ങളുടെ പാരമ്പര്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികളും സ്ത്രീകളും വനിതകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

വനിതാ കായിക ഇനങ്ങളിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു, കായിക മത്സരങ്ങൾക്കിടെ പുരുഷൻമാർ വനിതാ അത്‍ലറ്റുകളെ ഉപദ്രവിക്കുന്നത് ഇനി ഞങ്ങൾ നോക്കി നിൽക്കില്ല- ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു.ട്രാൻസ്ജെൻഡറുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുമെന്നും അപമാനിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുൾപ്പെട്ടവരെ പുരുഷൻമാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് സംസാരിച്ചത്.

ഉത്തരവ് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് പദവിയിലെത്തുന്നതിനുമുമ്പ് തന്നെ ട്രംപ് ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് അധികാരമേറ്റവേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ വ്യക്തികളെ പുറത്താക്കാനുള്ള ഉത്തരവിലും ട്രംപ്‌ ഒപ്പുവച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.