19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023

പണം നല്‍കണമെന്ന് ഭീഷണി: ട്രാന്‍സ്ജന്‍ഡറിനെ രണ്ടുപേര്‍ ചേര്‍ന്ന് കൊ ലപ്പെടുത്തി

Janayugom Webdesk
ന്യൂഡൽഹി
January 16, 2023 9:38 am

ഡല്‍ഹിയില്‍ ട്രാന്‍സ്ജന്‍ഡറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ സൺലൈറ്റ് കോളനിയിലാണ് സംഭവം. അഭിഷേക് തോമര്‍ (22) എന്ന മിനല്‍ ആണ് കൊല്ലപ്പെട്ടത്. ഹിമാന്‍ഷു കുമാര്‍ (20), സോനു കുമാര്‍ (21) എന്നിവരാണ് പ്രതികള്‍. യുപി സ്വദേശിയാണ് സോനു. ഡല്‍ഹി സ്വദേശിയാണ് ഹിമാന്‍ഷു. പണം നൽകാൻ വിസമ്മതിച്ചാൽ പിതാവിനോട് തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്ന് മിനാല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. സിസിടിവിയുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹിമാന്‍ഷുവും സോനുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മിനാലിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ജനുവരി 10ന് ആശ്രമത്തിലെ ഹരി നഗറിലെ ഇരയുടെ ഫ്‌ളാറ്റില്‍വച്ചാണ് ഇവര്‍ മിനാലിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Trans­gen­der killed by two men

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.