15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 20, 2024
May 16, 2024
May 13, 2024
September 26, 2023
September 23, 2023
August 17, 2023
February 9, 2023
March 16, 2022
February 17, 2022
January 31, 2022

കലോത്സവത്തില്‍ മാറ്റുരച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍; ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടി സഞ്ചന ചന്ദ്രന്‍

Janayugom Webdesk
കൊച്ചി
February 9, 2023 9:19 pm

എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കലാപ്രതിഭകള്‍ക്ക് അവസരം ലഭിച്ചതോടെ അരങ്ങിലെത്തിയത് അഞ്ച് പ്രതിഭകളാണ്. തന്‍വി സുരേഷ്, ഋതു മെഹര്‍, സജ്ഞന, രജ്ഞു, മജ്ഞമി എന്നിവരാണ് എംജി സര്‍വകലാശാല കലോത്സവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഭരതനാട്യം മത്സരത്തിൽ പങ്കെടുക്കുന്ന സെന്റ് തെരെസസ് കോളജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യർത്തിയായ സഞ്ചന ചന്ദ്ര ഒന്നാം സ്ഥാനം നേടി. 

മഞ്ജമി

അമ്മയുടെ സംഗീതവഴിയിലാണ് തിരുവനന്തപുരം സ്വദേശിയാ മഞ്ജമി പ്രമേഷിന്റെയും യാത്ര. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ലളിതഗാനത്തിലാണ് മത്സരിക്കുന്നത്. അമ്മ ബൈജിയാണ് ഗുരു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കോളേജ് തലത്തില്‍ മത്സരം ഒഴിവാക്കി നേരിട്ട് സര്‍വകലാശാല കലോത്സവത്തില്‍ അവസരം നല്‍കിയാല്‍ കൂടുതല്‍ പേര്‍ക്ക് മത്സരിക്കാനാകുമെന്ന് മഞ്ജമി പറഞ്ഞു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

തന്‍വി

എട്ടാം വയസുമുതല്‍ കലയുടെ വഴിയിലുണ്ട് തന്‍വി സുരേഷ്. അറിയപ്പെടുന്ന നര്‍ത്തകിയാകാനാണ് ആഗ്രഹം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ കഴിഞ്ഞ തവണ പ്രതിഭാതിലകം സ്വന്തമാക്കിയ കരുത്തിലാണ് രണ്ടാം തവണയും എം.ജി സര്‍കലാശാല കലോത്സവത്തിനെത്തുന്നത്. ഇത്തവണ ഭരതനാട്യത്തില്‍ മാത്രമാണ് മത്സരിക്കുന്നത്.ആര്‍.എല്‍.വികോളേജിലെരണ്ടാംവര്‍ഷബി.എഭരനാട്യംവിദ്യാര്‍ത്ഥിയാണ്തന്‍വി.

ഋതു

എം.ജി കലോത്സവത്തിനെത്തുന്നത് ആദ്യമല്ല, എന്നാല്‍ സ്വന്തം സ്വത്വത്തില്‍ അരങ്ങിലെത്തുന്നത് ആദ്യം. സ്‌കോളര്‍ഷിപ്പ് തുകയില്‍നിന്നും മറ്റും മിച്ചം പിടിച്ചാണ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തുക കണ്ടെത്തുന്നത്. ഭരതനാട്യത്തിലും ശാസ്ത്രീയ സംഗീതത്തിലുമാണ് മത്സരിക്കുന്നത്. മഹാരാജാസ് കോളേജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ്.

സഞ്ജന,രഞ്ജു
ആദ്യമായാണ് സജ്ഞനയും രജ്ഞുവും എംജി സര്‍വകലാശാല കലോത്സവത്തിനെത്തുന്നത്. ഭരതനാട്യം, ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിലാണ് സജ്ഞന മത്സരിക്കുന്നത്. സെന്റ് തെരേസാസ് കോളേജില്‍ ബിഎ ഭരതനാട്യം വിദ്യാര്‍ഥിയാണ്. ലളിതഗാനത്തിലാണ് രജ്ഞുമോള്‍ മോഹന്‍ മത്സരിക്കുന്നത്. ആര്‍എല്‍വി കോളേജില്‍ ബി.എ കഥകളിവേഷം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കോട്ടയം കടുത്തുരുത്തി സ്വദേശിയായ രജ്ഞു.

Eng­lish Summary;Transgender Stu­dents at Kaloth­savam; San­chana Chan­dran won first place in Bharatanatyam
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.