26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023

ട്രാന്‍സ് മെന്‍ പ്രവീണിന്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
തൃശൂര്‍
May 5, 2023 9:21 am

കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ക ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയിലാണ് പ്രവീണിന്റെ പങ്കാളിയായ റിഷാന ഐഷുവിനെയും കണ്ടെത്തിയത്. റിഷാനയെ തൃശൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് പ്രവീണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുപിന്നാലെ ചികിത്സയിലിരിക്കെ മരിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന പേരിലും പ്രവീണ്‍ ഏറെ പ്രശസ്തനാണ്. 

ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

Eng­lish sum­ma­ry: Trans­man Praveen Nath com­mit­ted suicide

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.