ബസ് ചാർജ് വർധനയിൽ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.മുഖ്യമന്ത്രി വിദേശത്ത് നിന്നും വന്നാലുടന്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ അത്രയും വർധന ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചാലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധിപ്പിക്കുമെന്ന് രണ്ട് മാസം മുന്‍പ് സർക്കാർ ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്നു കാണിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മിനിമം ചാർജ് എട്ടു രൂപയിൽ നിന്ന് 10 ആക്കണമെന്നാണ് ശുപാർശ.
English summary: Transport Minister Anand Kumar has said that there will be no decision on bus fare hike. Ni RaJu.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.