അങ്കമാലിയില്‍ ട്രാവലറും, തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് കിഴക്കാഞ്ചേരി സ്വദേശി എലവും പാടം അബ്ദുല്‍ മജീദാണ് (59) മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിൻറെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലിൻറെ മുൻഭാഗം പൂർണമായും തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.