23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

രാജപാളയത്ത് ഭണ്ഡാര കവർച്ച; രണ്ട് ക്ഷേത്രം കാവൽക്കാരെ വെട്ടിക്കൊ ലപ്പെടുത്തി

Janayugom Webdesk
വിരുദുനഗർ
November 11, 2025 4:42 pm

രാജപാളയത്ത് ക്ഷേത്ര കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തി ഭണ്ഡാരപ്പെട്ടി തകർത്ത് പണം കവർന്നു. വിരുദുനഗർ ജില്ലയിലെ രാജപാളയത്തിനടുത്തുള്ള ദേവദാനം ഗ്രാമത്തിലാണ് സംഭവം. പെച്ചിമുത്തു (60), ശങ്കര പാണ്ഡ്യൻ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിന്ദു മത ധർമ്മ സ്ഥാപന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നച്ചടൈ തവൈർത്തരുളിയ സ്വാമി ക്ഷേത്രത്തിലെ രണ്ട് കാവൽക്കാരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. രാവിലെ പകൽ കാവൽക്കാരൻ എത്തിയപ്പോഴാണ് രണ്ടു പേരെയും കൊടിമരത്തിനടുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

അതേസമയം ചേറ്റൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പകൽ കാവൽക്കാരൻ മാടസ്വാമി ഉൾപ്പെടെ മൂന്നു പേരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. എന്നാല്‍ കൊലപാതകികളുടെ ലക്ഷ്യം പണം കവർച്ച തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കലും ഗ്രാമവാസികളും ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാജപാളയത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ഹിന്ദു മത-എൻ‌ഡോവ്‌മെന്റ് വകുപ്പാണ് ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.