3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 23, 2026
February 19, 2026

റീല്‍സ് എടുക്കുന്നതിനിടെ അതിക്രമം; തിരുത്തനിയില്‍ അതിഥി തൊഴിലാളിയെ വെട്ടിപ്പരുക്കേല്‍പിച്ചു

Janayugom Webdesk
ചെന്നൈ
December 29, 2025 5:59 pm

തമിഴ്‌നാട് തിരുത്തനിയില്‍ റീല്‍സ് എടുക്കുന്നതിനിടെ അതിക്രമം. അതിഥി തൊഴിലാളിയെ വെട്ടിപ്പരുക്കേല്‍പിച്ചു. മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശി സുരാജിനാണ് വെട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് അതിക്രമമെന്ന് പൊലിീസ് അറിയിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് സുരാജിന് ഏല്‍ക്കേണ്ടിവന്നത്. തിരുത്തനിയിലേയ്ക്കുള്ള ലോക്കല്‍ ട്രയിനില്‍ നാല് യുവാക്കള്‍ ആയുധങ്ങളുമായി റീല്‍സ് എടുക്കുകയായിരുന്നു. അതിനിടെ, സുരാജിനെ ആക്രിമിയ്ക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് സുരാജ് എതിർത്തതോടെ യുവാക്കൾ പ്രകോപിതരായി. ട്രെയിന്‍ തിരുത്തനിയില്‍ എത്തിയപ്പോള്‍, റെയില്‍വെ സ്റ്റേഷന് പുറത്തേയ്ക്ക് സുരാജിനെ യുവാക്കള്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയ ശേഷം ആക്രമിക്കുകയായിരുന്നു. രണ്ടു പേര്‍ ചേര്‍ന്ന് സുരാജിന്റെ ദേഹമാസകലം വെട്ടിപ്പരുക്കേല്‍പിച്ചു. ഒരാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചോരയില്‍ കുളിച്ചു കിടക്കുന്ന സുരാജിനെ അതുവഴിയെത്തിയ യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ തിരിച്ചറിഞ്ഞു. ട്രെയിനില്‍ നിന്നെടുത്ത റീല്‍സ്, യുവാക്കള്‍ അപ്പോഴേയ്ക്കും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലീസ്, പിന്നീട് യുവാക്കളെ അറസ്റ്റു ചെയ്യുകയായ. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആക്രമിയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.