23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024

വിചാരണ കോടതി തന്റെ ഭാഗം കേട്ടില്ലെന്ന് പ്രതി; 30 വര്‍ഷത്തിനുശേഷം സുപ്രീം കോടതി കേള്‍ക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 23, 2023 10:32 pm

ഐപിസി 313 (ക്രിമിനല്‍ പ്രേസ്യുജര്‍ കോഡ് 1973 ) പ്രകാരം പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ഭാഗം കേള്‍ക്കാതെ വിധി പ്രസ്താവം നടത്തുക. 30 വര്‍ഷത്തിനുശേഷം സുപ്രീം കോടതി പ്രസ്തുത കേസില്‍ വാദം കേള്‍ക്കുക. പട്ന ഹൈക്കോടതി കുറ്റക്കാരാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി സുപ്രധാന ഇടപെടലുമായി രംഗത്ത് വന്നത്. വിചാരണ കോടതി തനിക്ക് മൂന്നു ചോദ്യങ്ങള്‍ നല്‍കിയെന്നും തെറ്റേ ശരിയോ എന്ന് ചോദിക്കുകമാത്രമെ ഉണ്ടായുള്ളുവെന്നും തന്റെ വാദം കേള്‍ക്കാന്‍ വിചാരണ കോടതി തയ്യാറായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ഏതൊരു പൗരനും തന്റെ ഭാഗം വിശദീകരിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ വിചാരണ കോടതി പ്രതിയുടെ സ്വാഭാവിക നീതി നിഷേധിച്ചതായും സുപ്രീം കോടതി നിരീക്ഷിച്ചു. 1992 ല്‍ നടന്ന ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ത്രിഭുവന്‍ പാണ്ഡെ എന്ന വ്യക്തിയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായത്. പഞ്ചസാര കൃഷി ചെയ്യുന്ന ഭൂമിയില്‍ നാശം വരുത്തിയ കേസിലാണ് അയല്‍വാസി ഫയല്‍ ചെയ്ത കേസില്‍ ത്രിഭൂവന്‍ പ്രതിചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന വിചാരണ കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയാരിരുന്നു. പട്ന ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: ‘Tri­al Court Didn’t Ques­tion Me Enough’: SC Agrees to Hear Convict’s Plea 30 Years After Crime
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.