22 January 2026, Thursday

കെ ഫോണിലൂടെ ഡിജിറ്റലാകാന്‍ സംസ്ഥാനത്തെ ട്രൈബല്‍ മേഖലകള്‍

എവിന്‍ പോള്‍ 
കൊച്ചി‌
November 5, 2025 10:28 pm

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കെ ഫോണിന്റെ ”കണക്ടിങ് ദ അണ്‍ കണക്ടഡ്” പദ്ധതി കുതിക്കുന്നു. പാലക്കാട് ജില്ലയിലെ ട്രൈബല്‍ മേഖലയായ അട്ടപ്പാടിയിലെ 158 ഉന്നതികളിൽ 128 ഉന്നതികളിലും ഇതിനോടകം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കി. ശേഷിക്കുന്ന 30 ഉന്നതികളില്‍ കൂടി കണക്ഷനുകൾ നൽകും. അട്ടപ്പാടിയിലെ 535 ഗാർഹിക കണക്ഷനുകളിൽ 320 എണ്ണം പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയതാണ്. പദ്ധതിയുടെ ആദ്യഘട്ടമായി 35 അങ്കണവാടികളിലും അട്ടപ്പാടിയിലെ നാല് വെറ്റിനറി ആശുപത്രികൾ,ഏഴ് എൽ പി സ്‌കൂളുകൾ, രണ്ട് പഞ്ചായത്ത് ഓഫീസുകൾ,ഡി അഡിക്ഷൻ സെന്റർ, ജില്ലാ മെഡിക്കൽ ഷോപ്പ്,ക്ഷീര വികസന ഓഫീസ്,താലൂക്ക് ട്രൈബൽ ആശുപത്രിയിലും കെഫോൺ കണക്ഷൻ നൽകിക്കഴിഞ്ഞു. തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളിലും വാഹന ഗതാഗതം പോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും ഇതിനോടകം കെഫോണ്‍ ബിപിഎല്‍ കണക്ഷനുകള്‍ നല്‍കിയതായി അധികൃതർ അറിയിച്ചു. 

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപ്രതിനിധികളുടെ പ്രാദേശിക അടിസ്ഥാന സൗകര്യവികസന ഫണ്ട്, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ ധനസഹായം എന്നിവ വിനിയോഗിച്ചാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഗുണമേന്മയുള്ള ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന കെ ഫോണിലൂടെ ആകെ 1,31,138 കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു. ഇതിൽ 89716 ഗാർഹീക കണക്ഷനുകളാണ്. 24815 സർക്കാർ സ്ഥാപനങ്ങളിലും 2413 വ്യവസായ സ്ഥാപനങ്ങളിലും കെ ഫോൺ കണക്ഷനുകൾ നിലവിലുണ്ട്. 

14194 ബിപിഎൽ കണക്ഷനുകളും സംസ്ഥാനത്ത് കെ ഫോണിലൂടെ നൽകിക്കഴിഞ്ഞു.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കണക്ഷനുകൾ കെഫോൺ സ്വന്തമാക്കിയിട്ടുള്ളത്, ആകെ 23,183 എണ്ണം. കോട്ടയം 9,595 കണക്ഷനുകളും കോഴിക്കോട് 9,170 കണക്ഷനുകളും എറണാകുളത്ത് 8,897 ഉം, പാലക്കാട് 8,316,കൊല്ലം 7,817,തൃശൂർ 7,785,തിരുവനന്തപുരം 7,103,വയനാട് 5,589,ഇടുക്കി 5,834,കണ്ണൂർ 6,001 ‚ആലപ്പുഴ 3,997, പത്തനംതിട്ടയിൽ 3,101, കാസർഗോഡ് 2,351കണക്ഷനുകളും നിലവിലുണ്ട്.
സംസ്ഥാനത്തുടനീളം 110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32000 കിലോമീറ്ററിലധികം ഫൈബർ കെ ഫോൺ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.