3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

സുഡാനില്‍ ഗോത്രവിഭാഗങ്ങളുടെ സംഘര്‍ഷം: 168 മരണം

Janayugom Webdesk
ഖാര്‍തൂം
April 25, 2022 9:45 pm

സുഡാനിലെ ഡാര്‍ഫുറില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 168 പേര്‍ മരിച്ചു. 98 പേര്‍ക്ക് പരിക്കേറ്റു.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുമുണ്ട്. പടിഞ്ഞാറന്‍ ഡാര്‍ഫുറിലെ ക്രിനിക് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. ക്രിനികില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ട് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് അറബ് ഇതര ന്യൂനപക്ഷ വിഭാഗമായ മസാലിറ്റുകളുടെ ഗ്രാമങ്ങള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കണമെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ പ്രേത്യേക പ്രതിനിധി ആക്രമണത്തെ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വെള്ളിയാഴ്ചയുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

അറബ് ജഞ്ചവീദ് വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രണ്ടായിരത്തിന്റെ തുടക്കത്തിലുണ്ടായ ന്യൂനപക്ഷ വിപ്ലവ സമരങ്ങളിളെ അടിച്ചമര്‍ത്തുന്നതിന്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് അറബ് ജഞ്ചവീദ് പൗരസേനയായിരുന്നു. 2003 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് ഡാര്‍ഫുര്‍ സാക്ഷ്യം വഹിച്ചത്. ഭൂമി, വെള്ളം, കന്നുകാലികള്‍ എന്നീ വിഷയങ്ങളില്‍ രൂക്ഷമായ തര്‍ക്കമാണ് ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്നത്. 

Eng­lish Summary:Tribal con­flict in Sudan: 168 deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.