23 January 2026, Friday

Related news

December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 12, 2025

കാറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം, യുവതി രക്ഷപ്പെട്ടത് തലനാ‍രി‍ഴയ്ക്ക്

Janayugom Webdesk
May 17, 2023 12:13 pm

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ റോഡരികിലൂടെ നടക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ കാറിലെത്തിയ മോഷ്ടാക്കളുടെ ശ്രമം. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ യുവതി കാറിനടിയില്‍ പെടാതെ രക്ഷപ്പെട്ടത് തലനാ‍ഴിരയ്ക്ക്.

കാറിലെത്തിയവര്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി ചെറുക്കുന്നതിന്റെയും റോഡില്‍ വീഴുന്നതിന്റെയും ദൃശ്യം പുറത്തുവന്നു. കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങാതെ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.

കൗസല്യയെന്ന് മുപ്പത്തിമൂന്നുകാരി റോഡിലൂടെ നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് ഒരു വെളുത്ത കാര്‍ അവരുടെ അടുത്തേക്ക് എത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നയാള്‍ പെട്ടെന്ന് കൗസല്യയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ കൗസല്യ മാലയില്‍ മുറുക്കെപ്പിടിച്ചു.

ഇതോടെ കാര്‍ അവരെയും വലിച്ച് ഏതാനും അടി മുന്നോട്ടു പാഞ്ഞു. എന്നാല്‍ മാല വിട്ടുകൊടുക്കാന്‍ കൗസല്യ തയാറായില്ല. പിടിവലിക്കിടെ കൗസല്യ റോഡില്‍ വീണതോടെ കാര്‍ വെട്ടിച്ചു പാഞ്ഞു കളഞ്ഞു. ദൃശ്യം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം നടത്തിയ കോയമ്പത്തൂര്‍ പൊലീസ് അഭിഷേക്, ശക്തിവേല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

eng­lish sum­ma­ry; Tried to break the neck­lace by reach­ing the car
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.