5 March 2026, Thursday

Related news

March 5, 2026
November 21, 2025
June 26, 2025
January 12, 2025
November 15, 2024
November 1, 2024
October 22, 2024
October 17, 2024

ബേപ്പൂരില്‍ പി വി അന്‍വര്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍

Janayugom Webdesk
കോഴിക്കോട്
March 5, 2026 3:19 pm

ബേപ്പൂരില്‍ പി വി അന്‍വര്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രസീത അഴീക്കോട് അഭിപ്രായപ്പെട്ടു. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പി വി അന്‍വര്‍ ശമ്പളം കൊടുത്ത് നിര്‍ത്തുന്ന ആള്‍ക്കുട്ടം മാത്രമാണെന്നും ണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ സ്ഥാനം അവര്‍ രാജിവെച്ചു പി വി അൻവർ രാഷ്ട്രീയം അച്ചടക്കം പാലിച്ചില്ല.

ഇനിയും കൂടുതൽ പേര് പാര്‍ട്ടി വിടുമെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. പി വി അൻവറിന്റെ കൂടെ വരുന്നവർ എല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാർ ആണ്. മതേതര ബോധം ഉള്ളവർക്ക് പി വി അൻവറിന് ഒപ്പം നിൽക്കാൻ ആകില്ല.

ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല. സിജി ഉണ്ണി വിഭാഗമാണോ പിവി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ആണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.