22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് 71പേര്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
അഗര്‍ത്തല
November 3, 2021 2:54 pm

സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകളിട്ടെന്ന് ആരോപിച്ച് 71 പേർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

വസ്തുതയില്ലാത്ത പോസ്റ്റുകൾ ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് അവർ പറഞ്ഞു.

ഒക്ടോബർ 26ന് വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെ പാനിസാഗർ സബ് ഡിവിഷനിൽ ഒരു മുസ്ലീം പള്ളിയും നിരവധി കടകളും നശിപ്പിച്ചതിനെ തുടർന്നാണ് ത്രിപുരയിൽ സംഘർഷത്തിന് തുടക്കംകുറിക്കുന്നത് . മുസ്ലീം പള്ളികളും ഒന്നിലധികം പ്രദേശങ്ങളും ആക്രമിക്കപ്പെട്ടതായി ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഘടകം നേരത്തെ ആരോപിച്ചിരുന്നു. അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയാണ് ഇവർ റാലി നടത്തിയത്.

സംസ്ഥാനത്തെ 150ലധികം മുസ്ലീം പള്ളികൾക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്ന് ത്രിപുര പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് ത്രിപുര പൊലീസ് ഒക്ടോബർ 28ന് അവകാശപ്പെട്ടിരുന്നു. മുസ്ലീം പള്ളികളൊന്നും കത്തിച്ചിട്ടില്ലെന്നാണ് ത്രിപുര പൊലീസിന്റെ വാദം.

eng­lish sum­ma­ry: Tripu­ra police have reg­is­tered a case against 71 peo­ple for spread­ing fake news

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.