19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

തട്ടികൊണ്ടുപോയി ബലാത്സംഗം; ടിആര്‍എസ് നേതാവിന്റെ മകൻ അറസ്റ്റില്‍

Janayugom Webdesk
April 19, 2022 5:52 pm

തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) പ്രാദേശിക നേതാവിന്റെ മകൻ യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. കൊഡാഡ് പട്ടണത്തിൽ രണ്ട് പേർ മയക്കുമരുന്ന് നൽകി ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തതായി 20 കാരിയായ യുവതി പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ടിആര്‍എസ് നേതാവിന്റെ മകനുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ടിആർഎസിൽ നിന്നുള്ള മുനിസിപ്പൽ വാർഡ് മെമ്പറുടെ മകൻ ഷെയ്ഖ് ഗൗസ് പാഷയും കൂട്ടാളി സായിറാം റെഡ്ഡിയുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. മയക്കമരുന്ന് ചേർത്ത പാനീയം നല്‍കി തന്നെ ബോധരഹിതയാക്കിയശേഷം മർദിക്കുകയും തുടർച്ചയായി ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു.

ബോധം തിരിച്ചുകിട്ടിയപ്പോൾ അവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

Eng­lish summary;TRS Lead­ers Son Alleged­ly Kid­napped, Raped Woman For 2 Days, Arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.