22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 9, 2026

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് പോകാതിരുന്നത് തന്റെ ഇടപെടല്‍ മൂലമെന്ന് വീണ്ടും ട്രംപ്

ഒരു കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട്ട് നന്ദിപറഞ്ഞെന്നും ട്രംപ് 
Janayugom Webdesk
വാഷിംങ്ടണ്‍
January 17, 2026 4:22 pm

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് പോകാതിരുന്നത് തന്റെ ഇടപെടല്‍ മൂലമാണെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറയുന്നു. ഇന്നാല്‍ ഇക്കാര്യം തള്ളിപറയാന്‍ മോഡി തയ്യാറാകാത്തത് വിരോധാഭാസമാണ്. കുറഞ്ഞത് ഒരു കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നോട് നന്ദി പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെടുന്നു.ന്യൂയോർക്കിലെ സതേൺ ബൊളിവേഡ് തെരുവിനെ ഡൊണാൾഡ് ജെ ട്രംപ് ബൊളിവേഡ് എന്ന് പുനർനാമകരണം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

തന്റെ ഭരണകൂടത്തിന്റെ വിജയകരമായ വിദേശ ഇടപെടലുകളെക്കുറിച്ച് അഭിമാനമുണ്ടെന്ന് പറഞ്ഞ ട്രംപ്, ആണവായുധ ശേഷിയുള്ള ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിച്ചതായി ആവർത്തിക്കുകയും ചെയ്തു.ഒരു വർഷത്തിനുള്ളിൽ, എട്ട് സമാധാന ഉടമ്പടികൾ നടത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിന് മുൻപ് പരിഹരിച്ചു.പാക് പ്രധാനമന്ത്രി തന്നോട് പറഞ്ഞു, ഞാൻ കുറഞ്ഞത് 10 ദശലക്ഷം ആളുകളെ രക്ഷിച്ചുവെന്ന്, അത് അതിശയകരമാണ് ട്രംപ് പറഞു.ഇന്ത്യ‑പാക് യുദ്ധം തടഞ്ഞത് താനാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടു കഴിഞ്ഞു. യുദ്ധത്തിലേക്ക് കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്. എല്ലാക്കാലവും അങ്ങനെയാണ്. വർഷങ്ങളായി അത് ചെയ്തിട്ടുണ്ട്. ഇതിന് മുൻപു പോലും. വ്യത്യസ്തങ്ങളായ യുദ്ധങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്. ഇന്ത്യ, പാകിസ്ഥാന്‍ അവർ ആണവായുധങ്ങളുമായി അതിലേക്ക് കടക്കുകയായിരുന്നു.ബുധനാഴ്ച യുഎസ്-സൗദി അറേബ്യ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.

യുദ്ധത്തിലേക്ക് പോകുന്നപക്ഷം ഇരുരാജ്യങ്ങൾക്കും മീതേ 350 ശതമാനം വീതം തീരുവ ചുമത്തുമെന്നും യുഎസുമായി വ്യാപാരം അനുവദിക്കില്ലെന്നും ഇന്ത്യയോടും പാകിസ്ഥാനോടും പറഞ്ഞിരുന്നെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ വാദം ഇന്ത്യ തള്ളിയപ്പോൾ പാകിസ്ഥാന്‍ സ്വാഗതം ചെയ്തു. കൂടാതെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പാകിസ്ഥാന്‍ ട്രംപിനെ നാമനിർദ്ദേശം ചെയ്തു. എന്നാൽ, പുരസ്‌കാരം ലഭിച്ചത് വെനസ്വേലൻ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയ്ക്കായിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിന് പിന്നാലെ മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ സമ്മാനം ഡൊണാൾഡ് ട്രംപിന് കൈമാറി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.