22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

അരിസോണയും തിരിച്ചുപിടിച്ച് ട്രംപ്; അന്തിമഫലത്തിലും റിപ്പബ്ലിക്കൻ ആധിപത്യം

Janayugom Webdesk
വാഷിങ്ടൻ
November 10, 2024 6:46 pm

ഡെമോക്രറ്റുകൾ ഏറെ പ്രതീക്ഷ പുലർത്തിയ അരിസോണയും കൈവിട്ടതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലത്തിൽ റിപ്പബ്ലിക്കൻ ആധിപത്യം . ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്. ജോ ബൈഡഡന്റെ 2020ലെ വിജയത്തിന് ശേഷം അരിസോണ സംസ്ഥാനവും അവിടുത്തെ 11 ഇലക്ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചുപിടിച്ചു. 

അതിർത്തി സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലുമാണ് ട്രംപ് പ്രചാരണം കേന്ദ്രീകരിച്ചത്. ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള വിലക്കയറ്റത്തിനും അനധികൃത അതിർത്തി ക്രോസിംഗുകൾക്കും എതിരെ കമലാ ഹാരിസിനെ അക്രമിച്ചായിരുന്നു ട്രംപിന്റെ പ്രചാരണം . 2018‑ൽ ദീർഘകാലമായി റിപ്പബ്ലിക്കൻ പാർട്ടി കൈവശം വച്ചിരുന്ന സെനറ്റ് സീറ്റ് അട്ടിമറിക്കുകയും 2020ലും 2022ലും നേട്ടം തുടരുകയും ചെയ്തതിന് ശേഷം ഏറെ പ്രതീക്ഷിച്ചിരുന്ന അരിസോണയിലെ പരാജയം ഡെമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടിയായി .

അരിസോണയിൽ നിന്നും 11 ഇലക്ട്രൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ജനുവരി 20ന് ട്രംപ് അധികാരമേൽക്കും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ ട്രംപിനാണ് വിജയം.ഡോണൾഡ് ട്രംപിന് രാജ്യവ്യാപകമായി 74.6 ദശലക്ഷം വോട്ടുകൾ ലഭിച്ചു, 50.5 ശതമാനം. കമല ഹാരിസിന് 70.9 ദശലക്ഷം വോട്ടുകളാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 48 ശതമാനമാണിത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.