6 January 2026, Tuesday

Related news

January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 23, 2025
December 21, 2025
December 16, 2025
December 13, 2025
December 13, 2025

ബിബിസി മാപ്പ് പറഞ്ഞതിന് പിന്നാലെ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
November 16, 2025 11:10 am

തന്റെ രണ്ട് പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിബിസി മാപ്പ് പറഞ്ഞെങ്കിലും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം. 

തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞതിനെ താൻ മാനിക്കുന്നു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതിനാല്‍ 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ 2 പ്രസംഗത്തിലെ ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്. രണ്ട് വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കലാപത്തിന് ആഹ്വാനം നൽകി എന്ന തരത്തിലാണ് ബിബിസി ഡോക്യുമെന്ററിയിൽ ട്രംപിന്റെ പ്രസംഗങ്ങള്‍ ഉപയോഗിച്ചത്. 

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.