15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 9, 2026

ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
April 10, 2025 11:56 am

ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ച് ട്രംപ് . 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് ഉയർത്തിയിട്ടുമുണ്ട്. ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ചൈനയ്ക്കുമേലുള്ള തീരുവ 104% ആയി യുഎസ് ഉയർത്തിയതിന് ശേഷം, ബീജിംഗ് തിരിച്ചടിച്ചിരുന്നു. യുഎസ് ഇറക്കുമതികൾക്ക് 84% തീരുവ ചുമത്തുമെന്നാണ് ചൈന മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ചൈനയ്ക്ക് മേൽ അധിക തീരുവ ചുമത്തി ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തിരിച്ചടി തീരുവ ട്രംപ് മരവിപ്പിച്ചത്. 

ഇതോടെ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലൊരു വ്യാപാര യുദ്ധം ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ.കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങൾക്ക് മേൽ ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചത് . ഇന്ത്യയ്ക്ക് മേൽ 26% തീരുവ ആണ് ചുമത്തിയത്. വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇന്ത്യ- 26%, യൂറോപ്യൻ യൂണിയൻ- 20%, വിയറ്റ്നാം- 46, ജപ്പാൻ- 24%, തായ്‌വാൻ- 46%, പാകിസ്ഥാൻ‑58%, ദക്ഷിണ കൊറിയ‑25%, തായ്ലൻഡ്- 36%, കമ്പോഡിയ‑49%, സ്വിറ്റ്സർലൻഡ് ‑31% എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയത്.വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ആയിരുന്നു പകരം തീരുവ പ്രഖ്യാപനം. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.