10 January 2026, Saturday

Related news

January 9, 2026
January 8, 2026
January 5, 2026
January 3, 2026
January 2, 2026
December 30, 2025
December 12, 2025
December 6, 2025
December 4, 2025
December 3, 2025

ട്രംപ് ‑പുടിന്‍ കൂടിക്കാഴ്ച ഉടന്‍ നടക്കില്ല

Janayugom Webdesk
ന്യൂയോര്‍ക്ക്
October 22, 2025 12:04 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് ബ്ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍ നടക്കില്ല.ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരിക്കുന്നു.പുടിനും-ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരിക്കുന്നു 

കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയും,റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച റദ്ദാക്കാന്‍ തീരുമാനിച്ചത്. ബ്ളാദിമിര്‍ പുടിനുമായി താന്‍ ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു.എന്നാല്‍ റഷ്യയ്ക്കുമേല്‍ ആഗസ്റ്റില്‍ ഉക്രയ്നുമായി യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനെ കഷണിച്ചു വരുത്തിയിരുന്നു.

അന്ന് പുടിനായിരുന്നു മേല്‍ക്കൈ.ഉക്രയ്‌ൻ യുദ്ധം സംബന്ധിച്ച്‌ ധാരണയായില്ലെങ്കിലും റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്ന രാഷ്‌ട്രങ്ങൾക്കുമേൽ പ്രഖ്യാപിച്ച അധിക തീരുവ പ്രാബല്യത്തിലാക്കുന്നത്‌ നീട്ടിവയ്‌ക്കാൻ അമേരിക്ക നിർബന്ധിതമായി. പ്രഖ്യാപിച്ച ഉപരോധങ്ങൾ ഒഴിവാക്കിയതും റഷ്യക്ക് നേട്ടമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.