23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോഡി ഉറപ്പു നല്‍കിയതായി ട്രംപ്

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാറിലേക്ക് ഇന്ത്യയും അമേരിക്കയും അടുക്കുന്നതായി സൂചന.
Janayugom Webdesk
വാഷിംങ്ടണ്‍
October 22, 2025 12:51 pm

മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാറിലേക്ക് ഇന്ത്യയും,അമേരിക്കയും അടുക്കുന്നതായി സൂചന
ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്രമോഡിയുമായി താന്‍ സംസാരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പ്രധാനമായും വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും ട്രംപ് വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നത് പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോഡി തനിക്ക് ഉറപ്പ് തന്നുവെന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. എന്നാൽ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഊർജ്ജവും കൃഷിയും അടിസ്ഥാനപ്പെടുത്തിയാണ് കരാർ. പടിപടിയായി റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറയുന്നു. എന്നാൽ എന്താണ് ചർച്ച എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഫോൺ വിളിച്ച് ദീപാവലി ആശംസ നേർന്നതിന് ഡോണാൾഡ് ട്രംപിന് നന്ദി എന്നായിരുന്നു മോഡി എക്സിൽ കുറിച്ചത്.

യുക്രൈൻ- റഷ്യ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതരത്തതിൽ ഇന്ത്യ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യക്കുമേൽ തീരുവ ചുമത്തി.ആദ്യഘട്ടത്തിൽ 25 ശതമാനം തീരുവയായിരുന്നു ചുമത്തിയത്.എന്നാൽ ഇന്ത്യ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ വീണ്ടും 25 ശതമാനം കൂടി വർധിപ്പിച്ച് 50 ശതമാനം ആക്കി ഉയർത്തുകയായിരുന്നു.പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാറിലേക്ക് ഇന്ത്യയും അമേരിക്കയും അടുക്കുന്നതായി സൂചന.

ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം തീരുവയിൽ വൻ ഇളവ് ട്രംപ് പ്രഖ്യാപിച്ചേക്കും. നിലവിലുള്ള 50 ശതമാനം തീരുവ 15 മുതൽ 16 ശതമാനം വരെ ആയി കുറച്ചേക്കുമെന്നാണ് റിപ്പോർട്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.