5 December 2025, Friday

Related news

November 30, 2025
November 25, 2025
November 25, 2025
November 23, 2025
November 17, 2025
November 15, 2025
November 14, 2025
November 10, 2025
November 7, 2025
November 7, 2025

മുസ്ലീം ബ്രദര്‍ഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകരസംഘടനകളാക്കി പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
November 25, 2025 4:12 pm

മുസ്ലീം ബ്രദര്‍ഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമോ എന്ന് പരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സംഘടനയ്കെതിരെ സാമ്പത്തിക യാത്രാ ഉപരോധങ്ങളാണ് ലക്ഷ്യം.ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടത്.

സംഘടനയ്ക്ക് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യുഎസ് പൗരന്മാർക്കും യുഎസ് താൽപ്പര്യങ്ങൾക്കും ഹാനികരമായ ശ്രമങ്ങളുമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ബ്രദർഹുഡിന് ജോർദാനിലും ഈജിപ്തിലും നിരോധനമുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് എന്നിവർ അറ്റോർണി ജനറൽ പാം ബോണ്ടി, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവരുമായി കൂടിയാലോചിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിൽ നിർദ്ദേശിക്കുന്നു.ഉപരോധം ആവശ്യമാണെന്ന് കണ്ടെത്തിയാൽ, അത് നടപ്പാക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തെ സമയം നൽകും.

ട്രംപിന് എപ്പോൾ വേണമെങ്കിലും ഉത്തരവിടാവുന്ന ഈ പ്രഖ്യാപനം, സംഘടനയ്ക്ക് പിന്തുണ നൽകുന്നത് നിയമവിരുദ്ധമാക്കും. ഇത് സാമ്പത്തിക ഉപരോധങ്ങൾക്കും അംഗങ്ങൾക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതിനും കാരണമാകും. കഴിഞ്ഞയാഴ്ച, ടെക്‌സസ് ഗവർണർ മുസ്ലിം ബ്രദർഹുഡിനെ വിദേശ ഭീകര സംഘടനയായും അതിർത്തി കടന്നുള്ള ക്രിമിനൽ സംഘടനയായും പ്രഖ്യാപിച്ചിരുന്നു. ഏകദേശം 100 വർഷം മുൻപ് ഈജിപ്തിലാണ് ബ്രദർഹുഡ് സ്ഥാപിതമായത്. ലോകമെമ്പാടും ഇതിന് പ്രാദേശിക ശാഖകളുണ്ട്. ഓരോ ഘടകത്തിനും പ്രത്യയശാസ്ത്രത്തിൽ വ്യത്യാസങ്ങളുണ്ട്, ഇസ്ലാമിക നിയമം അനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളിലൊന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.