മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ക്യാപിറ്റോള്‍ ആക്രമണത്തെ സംബന്ധിച്ച വെെറ്റ്ഹൗസ് രേഖകള്‍ പ്രതിനിധി സഭാ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാക്കാന്‍ യുഎസ് കോടതി ഉത്തരവ്. മുൻ പ്രസിഡന്റ് എന്ന നിലയിൽ ആക്രമണ ദിവസവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും സന്ദർശക രേഖകളും രഹസ്യമായി സൂക്ഷിക്കാനുള്ള പ്രത്യേകാവകാശം തനിക്കുണ്ടെന്ന് വാദിച്ചുകൊണ്ട് രേഖകൾ പുറത്തുവിടുന്നത് തടയാൻ സ്റ്റേ ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ രേഖകള്‍ പുറത്തുവിടുന്നത് പൊതുജനതാല്പര്യപ്രകാരമാണെന്ന് നീരിക്ഷിച്ച കോടതി ട്രംപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. രേഖകളിൽ ട്രംപിന്റെ ഉന്നത ഉദ്യേഗസ്ഥരില്‍ നിന്നുള്ള രേഖകളും പ്രസ് സെക്രട്ടറിക്കുള്ള മെമ്മോകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കോടതി രേഖയിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
English Summary : trump summoned by court to produce evidence in capitol attack
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.