21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026

ക്യൂബയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
January 11, 2026 9:17 pm

ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി കരാറിലെത്താൻ ക്യൂബ അതികം വൈകാതെ തയ്യാറാകണമെന്നും വർഷങ്ങളായി വെനസ്വേലയിൽ നിന്നുള്ള എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയിൽ നിന്നുള്ള പണത്തിനും എണ്ണയ്ക്കും പകരമായി രണ്ട് വെനസ്വേലൻ ഏകാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നതായും ട്രംപ് ആരോപിച്ചു. ഇനി അത്തരം പ്രവർത്തനങ്ങൾ നടക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. 

കഴിഞ്ഞ ആഴ്ച നടന്ന യുഎസ് ആക്രമണത്തിൽ വെനസ്വേലയിലെ ക്യൂബൻ സുരക്ഷാ ജീവനക്കാരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. വർഷങ്ങളായി വെനസ്വേലയെ ബന്ദികളാക്കിയിരുന്ന ഗുണ്ടകളിൽ നിന്നും പിടിച്ചുപറിക്കാരിലും നിന്നുമുള്ള സംരക്ഷണം ഇനി വെനസ്വേലയ്ക്ക് ആവശ്യമില്ല. വെനസ്വേലയെ സംരക്ഷിക്കാൻ യുഎസ് സൈന്യമുണ്ടെന്നും ട്രംപ് പറ‍ഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.