13 December 2025, Saturday

Related news

December 4, 2025
December 2, 2025
November 29, 2025
November 28, 2025
November 26, 2025
November 24, 2025
November 22, 2025
November 22, 2025
November 22, 2025
November 21, 2025

ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നു; അമേരിക്ക വിടാനൊരുങ്ങി ജെയിംസ് കാമറൂൺ

Janayugom Webdesk
വാഷിങ്ങ്ടൺ
March 1, 2025 10:07 pm

ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നതിനാൽ അമേരിക്ക വിടാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ. ചരിത്രപരമായി എന്തിനൊക്കെ വേണ്ടിയാണോ അമേരിക്ക നിലനില്‍ക്കുന്നത്, അതില്‍ നിന്നെല്ലാം യുഎസ് പിന്മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി, യുഎസിൽ ഉള്ളതിനേക്കാൾ താൻ കൂടുതൽ സമയം ന്യൂസിലൻഡിലാണ് ചെലവഴിച്ചത്. ഒരു പോഡ്കാസ്റ്റിലൂടെയാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്. 

അമേരിക്കയിൽ നിന്ന് സ്ഥിരമായി ന്യൂസിലൻഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായും കാമറൂൺ പറഞ്ഞു. ​ഹോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളായ ടൈറ്റാനിക്, അവതാർ തുടങ്ങിയവയുടെ സൃഷ്ടാവായ കാമറൂണ്‍, ഭാവി സിനിമകള്‍ ന്യൂസിലന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും പ്രഖ്യാപിച്ചു. അമേരിക്കയിൽ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജിൽ ട്രംപിന്റെ ചിത്രം കാണാൻ താൽപര്യമില്ലെന്നും കാമറൂൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.