എൻ എഫ് ഐ ഡബ്ല്യൂ ദേശീയ ജനറൽ സെക്രട്ടറിയും സി പി ഐ ദേശീയ നേതാവുമായ ആനി രാജയ്ക്കെതിരെ രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത നടപടി അത്യന്തം പ്രതിഷേധാർഹമാണന്നും ഭരണകൂട ഭീകരതയുടെ പ്രാകൃതമായ മുഖമാണ് ഇവിടെ പ്രകടമാകുന്നതെന്നും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.
ആനി രാജയ്ക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കോടതി സമീപം നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ സമിതി അംഗം പി വി സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി പി മധു സ്വാഗതവും ആർ അനിൽകുമാർ നന്ദിയും പറഞ്ഞു. എ എം ഷിറാസ്, എം ഡി സുധാകരൻ, ആർ സുരേഷ്, ബി നസീർ, സംഗീത ഷംനാദ്, എ പി പ്രകാശൻ, ആർ പ്രദീപ്, പി ജ്യോതിസ്, വി പി ചിദംബരൻ, ആർ ശശിയപ്പൻ എന്നിവർ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.