23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

സെല്‍ഫിയെടുക്കാന്‍ ശ്രമം; നാല് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

Janayugom Webdesk
ബെലഗാവി
November 27, 2022 2:30 pm

കർണാടകയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു. ബെലഗാവിക്ക് സമീപം കിത്വാഡ് വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ മദ്രസയിൽനിന്നെത്തിയവരാണ് പെണ്‍കുട്ടികളാണ് സ്ഥലത്ത് എത്തിയതെന്ന് പറയുന്നു. വിനോദയാത്രയുടെ ഭാഗമായി വെള്ളച്ചാട്ടം കാണാന്‍ 40ഓളം പെൺകുട്ടികല്‍ എത്തിയിരുന്നു. ഇവരില്‍ അഞ്ച് പെണ്‍കുട്ടികളാണ് വെള്ളത്തിലേക്ക് വീണത്. ഒരു പെണ്‍കുട്ടിയെ സമീപവാസികള്‍ രക്ഷിച്ച് ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് ഒഴുകുന്നതിനാൽ, മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ മഹാരാഷ്ട്ര പൊലീസിന്‍റെ കൂടി അനുമതിക്ക് കാത്തുനിൽക്കുകയാണ് കർണാടക പൊലീസ്. ആശുപത്രി പരിസരത്ത് എത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

Eng­lish Summary:Trying to take a self­ie; Four girls died after falling into the waterfall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.