ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം. ഉത്തരാഖണ്ഡിലെ ലിബർഹെഡി ഗ്രാമത്തിലാണ് സംഭവം. മുസ്ലീം പുരുഷന്മാരെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കാതെ തിരിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. അക്രമികള്‍ വോട്ടര്‍മാര്‍ക്കുനേരെ പരസ്യമായി വെടിയുതിര്‍ത്തതായും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബലുൻസ് വന്നില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു. ബിജെപിയുടെ ഗുണ്ടായസമാണ് ഇവിടെനടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലെ മംഗ്ലൂർ സീറ്റ് ഉൾപ്പെടെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുമ്പ് ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) സർവത് കരീം അൻസാരി പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് അദ്ദേഹത്തിൻ്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
In Uttarakhand, a by-election for the Manglaur assembly seat is being held today. Muslims in Libberhedi village were allegedly attacked with sticks before voting. Many people have sustained injuries. Congress candidate Qazi Nizamuddin has taken the injured to the hospital. It is… pic.twitter.com/k4EKED2TAF
— Meer Faisal (@meerfaisal001) July 10, 2024
കോൺഗ്രസിലെ ഖാസി മുഹമ്മദ് നിസാമുദ്ദീനും ബിഎസ്‌പിയിൽ നിന്ന് മത്സരിക്കുന്ന സർവത് അൻസാരിയുടെ മകൻ ഒബേദുർ റഹ്‌മാനുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. മുൻ ഖത്തൗലി എംഎൽഎ കർതാർ സിംഗ് ഭദാനയെയാണ് ബിജെപി ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ബദരീനാഥ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രാജേന്ദ്ര സിംഗ് ഭണ്ഡാരി മാർച്ചിലാണ് ബിജെപിയിൽ ചേർന്നത്. ബദരിനാഥ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ലഖപത് സിംഗ് ബുട്ടോളയ്‌ക്കെതിരെയാണ് ഭണ്ഡാരി മത്സരിക്കുന്നത്.
എഴുപതംഗ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 47 എംഎൽഎമാരാണുള്ളത്. 18 പേരുമായി കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി പ്രവർത്തിക്കുന്നു. അൻസാരിയുടെ നിര്യാണത്തെ തുടർന്ന് ബിഎസ്പി ഒന്നായി ചുരുങ്ങി. ബാക്കിയുള്ള രണ്ട് അംഗങ്ങൾ സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു.
English Summary: Attack on Muslims who came to vote in Uttarakhand; People returned without voting
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.