19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
August 17, 2024
July 19, 2024
January 9, 2024
August 19, 2023
August 3, 2023
January 31, 2023
December 13, 2022
September 29, 2022
June 9, 2022

ഫ്ലിപ്പ്കാര്‍ട്ടില്‍ ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി

Janayugom Webdesk
September 29, 2022 9:20 pm

സെപ്റ്റംബർ 23ന് തുടങ്ങിയ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്സ് സെയിൽസ് വ്യാപാര മേളയിൽ ലാപ്ടോപ് ഓർഡർ ചെയ്ത ഉപഭോക്താവിന് ഡിറ്റർജന്റ് സോപ്പ് ലഭിച്ചെന്ന് ആരോപണം. അഹമ്മദാബാദ് സ്വദേശി യശ്വാസി ശർമയാണ് ലാപ്ടോപിനു പകരം സോപ്പ് ലഭിച്ചുവെന്നു പറഞ്ഞ് ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തതെന്ന് ബിജിആർ റിപ്പോർട്ടു ചെയ്യുന്നു. ഇത് ഫ്ലിപ്കാർട്ടിനെ അറിയിച്ചപ്പോൾ ഒബിഡി നയം ലംഘിച്ചുവെന്നും അതിനാൽ പണം തിരിച്ചു തരില്ലെന്നുമാണ് മറുപടി ലഭിച്ചതെന്നു ശർമ പറയുന്നു. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെടുന്ന ആളുകൾ ഈ ഓഫറുകൾക്കൊപ്പം ഇത്തരം ഇടപാടിൻറെ സുരക്ഷയും നോക്കണം എന്നതിന് ഉദാഹരണമാകുകയാണ് പുതിയ സംഭവം.

രണ്ട് ദിവസം മുമ്പ് ലിങ്ക്ഡ് ഇനിൽ യഷവി ശർമ്മ ഇട്ട പോസ്റ്റാണ് വിവാദ സംഭവത്തിൻറെ തുടക്കം. തൻറെ പിതാവിനായി ‘ബിഗ് ബില്യൺ ഡേയ്സ് സെയിൽ’ സമയത്ത് ഒരു ലാപ്ടോപ്പ് വാങ്ങിയെന്നും എന്നാൽ ലഭിച്ചത് അലക്ക് സോപ്പാണ് എന്നാണ് ഈ യുവാവിൻറെ പരാതി. “ഓപ്പൺ ബോക്സ് ഡെലിവറി നിയമം (ഒബിഡി നിയമം) തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും. അതിനാൽ ഫ്ലിപ്പ്കാർട്ട് പണം നൽകില്ലെന്ന് അറിയിച്ചുവെന്നുമാണ് ഇദ്ദേഹം പോസ്റ്റിൽ പറഞ്ഞത്.
ഫ്ലിപ്പ്കാർട്ടിൻറെ ഓപ്പൺ ബോക്സ് ഡെലിവറി നിയമ പ്രകാരം. ഓഡർ ചെയ്ത സാധനം തന്നെ ഡെലിവറി ചെയ്തുവെന്ന് ഉറപ്പാക്കാൻ ഡെലിവറി ചെയ്യുന്ന ഏജൻറിൻറെ സാന്നിധ്യത്തിൽ തന്നെ ഉപഭോക്താവ് പാക്കേജ് തുറക്കണം. ഇത് പ്രകാരം എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയാൻ സാധിക്കും. എന്നിട്ട് മാത്രമേ യാഥാർത്ഥ പാക്കേജാണ് ലഭിച്ചത് എന്ന ഒടിപി കൈമാറാൻ പാടുള്ളൂ. എന്നാൽ യഷവി ശർമ്മയുടെ പിതാവിന് ഇത് അറിയില്ലായിരുന്നു. ഇതോടെയാണ് ഫ്ലിപ്പ്കാർട്ട് ആദ്യം പണം തിരിച്ച് നൽകാൻ വിസമ്മതിച്ചത്. ഇതോടെയാണ് ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടത്.

ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനത്തെക്കുറിച്ച് തൻറെ പിതാവിന് അറിയില്ലെന്നും, ഒടിപി ഡെലിവറി സമയത്ത് നൽകേണ്ടതാണെന്ന് അദ്ദേഹം കരുതിയെന്നാണ് യഷവി ശർമ്മ പറയുന്നത്. എന്നാൽ പിന്നീട് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് തൻറെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ശർമ്മ പറയുന്നത്. എന്നാൽ പണം ഇതുവരെ തിരിച്ച് അക്കൌണ്ടിൽ എത്തിയില്ലെന്നും, അതുവരെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ഈ പക്കേജ് കൈമാറുന്നത് അടക്കം ദൃശ്യങ്ങൾ ഉള്ള സിസിടിവി ദൃശ്യങ്ങൾ തൻറെ കൈവശമുണ്ടെന്നാണ് ശർമ്മ പറയുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ഇതു കാണിച്ചിട്ടു പോലും ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ട് ഉദ്യോഗസ്ഥൻ പണം തിരിച്ചു തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് പണം തരാം എന്ന് സമ്മതിച്ചു. ഡെലിവറി ബോയി വരുന്നതിന്റെയും ബോക്സ് തുറന്നു കാണിക്കാതെ ഒടിപി വാങ്ങി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇതു കാണിച്ചിട്ടു പോലും ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ട് ഉദ്യോഗസ്ഥൻ പണം തിരിച്ചു തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
പക്ഷേ, ഡെലിവറി ബോയിക്ക് ബോക്സ് തുറന്നു കാണിക്കാമായിരുന്നു എന്നാണ് ശർമയുടെ വാദം. ഇതിനു ശേഷം ഒടിപി നമ്പർ വാങ്ങിയാൽ പോരായിരുന്നോ? ഉപഭോക്തൃ പ്രശ്നപരിഹാര സംഘടനകളെ സമീപിക്കുന്നതിന് മുന്നോടിയായി അവസാന നീക്കമെന്ന നിലയിലാണ് താൻ ഇതു പോസ്റ്റ് ചെയ്യുന്നതെന്നും മധ്യവർഗക്കാർക്ക് ഒരു ലാപ്ടോപ്പിന്റെ പണം മൊത്തത്തിൽ നഷ്ടപ്പെടുക എന്നു പറയുന്നത് എളുപ്പം സഹിക്കാവുന്ന കാര്യമല്ലെന്നും ശർമ പറഞ്ഞു.

Eng­lish sum­ma­ry; Stu­dent orders lap­top, gets soap worth Rs 5 major fraud of online shopping
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.