
പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ അധ്യാപകനെ റിമാൻഡ് ചെയ്തു. മല്ലപ്പള്ളി വെസ്റ്റ്, തൈപ്പറമ്പിൽ വീട്ടിൽ വിജയകുമാറാ(47)ണ് കീഴ് വായ്‌പ്പൂർ പൊലീസിന്റെ പിടിയിലായത്. ഈമാസം ഏഴിന് വൈകിട്ട് 4.30 ന് ഇയാളുടെ വീടിന് മുകൾ നിലയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് സംഭവം. സ്റ്റഡി സർക്കിൾ എന്നപേരിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ ബയോളജി പഠിപ്പിച്ചുകൊണ്ടിരിക്കവേ, പാഠഭാഗത്തെപ്പറ്റി സംശയം ചോദിച്ച കുട്ടിയോടാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്.
ജീവശാസ്ത്രപുസ്തകത്തിലെ ചിത്രങ്ങൾ കാട്ടിയശേഷം, കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം ചെയ്യുകയായിരുന്നു. കുട്ടിയിലുണ്ടായ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ, വിവരംപൊലീസിൽ അറിയിച്ചു. തുടര്‍ന്ന് പൊലീസ് തുരുത്തിക്കാട്ടുള്ള വീടിന് സമീപത്തുനിന്ന് വൈകിട്ട് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ കാണിച്ച് ഉറപ്പാക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്, വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിച്ചശേഷം, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary: Tuition teacher remanded for se xually assaulting 15-year-old girl
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.