24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 15, 2024
August 23, 2023
July 5, 2023
January 27, 2023
January 6, 2023
January 5, 2023
August 29, 2022

കൊല്ലത്ത് ഇരുപത്തിയൊന്നുകാരന്‍ ആ ത്മഹ ത്യ ചെയ്ത സംഭവം; മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Janayugom Webdesk
കൊല്ലം
January 27, 2023 7:32 pm

കൊല്ലം ചവറയില്‍ ഇരുപത്തിയൊന്നുകാരന്‍ ആ ത്മ ഹ ത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ചവറ സ്വദേശി അശ്വന്തിനെ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അശ്വന്തും പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായുള്ള അടുപ്പത്തെ എതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥന്‍, അശ്വന്ത് മകളെ ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ അശ്വന്തിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പച്ചതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്ന് ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം മൃതദേഹവുമായി തിരിച്ചുപോയത്.

ഡിഐജിയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

Eng­lish Sum­ma­ry: twen­ty-one-year-old man com­mit­ted sui­cide in Kollam
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.