19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023

കശ്മീരില്‍ ഇരട്ട സ്ഫോടനം: രണ്ടുപേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
September 29, 2022 7:40 pm

ജമ്മു കശ്മീരിലെ ഉധംപുരിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്ഫോടനങ്ങള്‍. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി എട്ട് മണിക്കൂറിന്റെ ഇടവേളയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജൻസിക്കാണ്(എൻഐഎ).
ബുധനാഴ്ച രാത്രി 10:45 നാണ് ഉധംപുരിലെ ദോമെയിൽ ജങ്ഷനിലെ ബസിൽ സ്ഫോടനം നടന്നത്. ഈ സംഭവത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഉധംപുരിൽ ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിനകത്താണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്കാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവങ്ങള്‍ തമ്മില്‍ സമാനതയുണ്ടെന്നും വിഷയം അന്വേഷിക്കുകയാണെന്നും പൊലീസ് പറ‍ഞ്ഞു.
ഒക്ടോബര്‍ നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെയാണ് സ്‌ഫോടനം. അതേസമയം കശ്മീരിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂഡല്‍ഹിയിൽ സുരക്ഷ ശക്തമാക്കി.

Eng­lish summary:Twin blasts in Kash­mir: Two injured
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.