
ഈ വര്‍ഷത്തെ തിരുവോണം ബംമ്പര്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും വിജയി കാണാമറയത്ത് തന്നെയായിരുന്നു. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്നായിരുന്നു ഏജന്റ് ലതീഷ് നല്‍കിയ സൂചന. ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് വിജയി രംഗത്തെത്തിയിരിക്കുകയാണ്.
നെട്ടൂര്‍ സ്വദേശിനിയല്ല ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായരാണ് കോടിപതി. ശരത് ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. ടിക്കറ്റ് ഹാജരാക്കിയതിന് ശേഷം മാധ്യമങ്ങളെ കാണാം എന്നായിരുന്നു തീരുമാനമെന്നാണ് അറിയുന്നത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ഠഒ 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.